Today: 19 Jun 2025 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍ ; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
Photo #1 - Germany - Otta Nottathil - Kerala_samajam_Cologne_new_office_bearers_2025_27
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ വലിയ മലയാളി സംഘടനയും കൊളോണ്‍ മലയാളികളുടെ ഹൃദയ സ്പന്ദനവുമായ കൊളോണ്‍ കേരള സമാജത്തിന്റെ 2025 ലെ വാര്‍ഷിക യോഗവും 2025~27 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

മെയ് 23 ന് (വെള്ളി) വൈകുന്നേരം അഞ്ചുമണിയ്ക്ക് ബ്രൂളിലെ സെന്റ് സ്റെറഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി മുഖ്യ വരണാധികാരിയായി തെരഞ്ഞെടുത്ത പോള്‍ ഗോപുരത്തിങ്കല്‍, സഹായിയായി ബാബു എളമ്പാശേരില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

ജോസ് പുതുശ്ശേരി പതിനഞ്ചാം തവണയും പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും, ട്രഷററായി ഷീബ കല്ലറയ്ക്കല്‍ എന്നിവരെ കൂടാതെ ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഇത്തവണ പുതുതലമുറയില്‍ നിന്ന് എതിരില്ലാതെ ഭരണസമിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ബൈജു പോളിന് സ്പോര്‍ട്സ് സെക്രട്ടറിയുടെ ചുമതല നല്‍കി.

ജിറ്റു ചദ്ദ, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ ഓഡിറ്റര്‍മാരായും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു.സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.

സമാജത്തിന്റെ ഇക്കൊല്ലത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 5.30 ന് കൊളോണ്‍ വെസ്സലിംഗ് സെന്റ ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
- dated 25 May 2025


Comments:
Keywords: Germany - Otta Nottathil - Kerala_samajam_Cologne_new_office_bearers_2025_27 Germany - Otta Nottathil - Kerala_samajam_Cologne_new_office_bearers_2025_27,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ISFV_Badminton_tournament_Frankfurt_june_14_2025
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
putin_ready_to_talk_with_chancellor_merz_june_19_2025
ഉക്രെയ്ന്‍ യുദ്ധം ; ചാന്‍സലര്‍ മെര്‍സുമായി സംസാരിക്കാന്‍ തയ്യാറാണ് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
one_fifth_priesters_in_germany_foreigner_june_15_2025
ജര്‍മ്മനിയിലെ അഞ്ച് കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാള്‍ വിദേശി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_student_devaparasad_germany_perunad_june_20_2025
ജര്‍മനിയില്‍ മരിച്ച വിദ്യാര്‍ത്ഥി ദേവപ്രസാദിന്റെ സംസ്ക്കാരം ജൂണ്‍ 20 ന് പെരുനാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഇസ്രായേല്‍ ആക്രമണത്തില്‍ ജര്‍മ്മനിയിലെ ഇറാനികള്‍ സമ്മിശ്ര പ്രതികരണം
തുടര്‍ന്നു വായിക്കുക
modi_met_chancellor_merz_G_7_canada
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കണ്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us